"വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ കിട്ടിയപ്പോൾ സംശയം കൂടി, എന്തോ തരികിട തോന്നിയപ്പോൾ ഐക്യനീക്കത്തിൽ നിന്ന് പിന്മാറി"

മേലാൽ ഐക്യസംബന്ധിച്ച് പുനർവിചിന്തനം ഉണ്ടാകില്ലെന്നും ജി. സുകുമാരൻ നായർ
ജി. സുകുമാരൻ നായർ
ജി. സുകുമാരൻ നായർSource: FB
Published on
Updated on

കൊച്ചി: ഐക്യനീക്കത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. വെള്ളാപ്പള്ളി രാഷ്ട്രീയലക്ഷ്യത്തോടെയാണ് എത്തിയതെന്ന് ജി. സുകുമാരൻ നായർ ആരോപിച്ചു. ഇടപെടലിൽ തരികിട മണത്തപ്പോഴാണ് ഐക്യനീക്കത്തിൻ നിന്ന് പിൻമാറിയത്. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ കിട്ടിയപ്പോൾ സംശയമേറിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

"എസ്എൻഡിപി ബിജെപിയുമായി ചേർന്ന് നടത്തുന്ന നീക്കമെന്ന് തോന്നി. ബിജെപി നീക്കം തിരിച്ചറിഞ്ഞാണ് പിന്മാറിയത്. ഒത്തുതീർപ്പിന് സംസാരിക്കാൻ വിട്ടത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിൽ അടിയൊഴുക്കുണ്ടെന്ന് തോന്നി. ഐക്യ ചർച്ച നടക്കുന്നതിനിടെ പുരസ്കാരം വന്നതും സംശയം ബലപ്പെടുത്തി. ശുദ്ധമല്ല ഇടപെടലെന്നും എന്തോ തരികിടയുണ്ടെന്നും കണ്ടപ്പോൾ തീരുമാനം മാറ്റി. ഐക്യം വേണ്ടെന്ന പ്രമേയം അവതരിപ്പിച്ചത് താനാണ്. മേലാൽ ഐക്യസംബന്ധിച്ച് പുനർവിചിന്തനം ഉണ്ടാകില്ല.

ജി. സുകുമാരൻ നായർ
ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. അച്ഛൻ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായിട്ടില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തത്", സുകുമാരൻ നായർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com