'സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല'; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക് യൂണിയന്‍

സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ല
കെ.ബി. ഗണേഷ് കുമാർ, ജി. സുകുമാരൻ നായര്‍
കെ.ബി. ഗണേഷ് കുമാർ, ജി. സുകുമാരൻ നായര്‍Source; ഫയൽ ചിത്രം
Published on
Updated on

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ വിമര്‍ശിച്ച കെ.ബി. ഗണേഷ് കുമാറിനെതിരെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള മ്ലേച്ഛമായ ശ്രമമാണ് ഗണേഷ് കുമാറിന്റേതെന്ന് യുണിയൻ കുറ്റപ്പെടുത്തി. ഏതാനും നാൾ മുമ്പുവരെ സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ല. നായർ സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഞാഞ്ഞൂലിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയണമെന്ന് അഭിപ്രായപ്പെട്ട യൂണിയന്‍ ഗണേഷ് കുമാറിനെതിരെ പ്രമേയവും പാസാക്കി.

ഗണേഷ് കുമാർ കൗപീനധാരി ആയിരുന്നപ്പോൾ മുതലുള്ള ചരിത്രം അറിയാവുന്നവരാണ് തിരുവനന്തപുരത്തുകാർ. സുകുമാരൻ നായർ ജീവിക്കുന്നത് നായർ സമുദായ അംഗങ്ങളുടെ ഹൃദയത്തിലാണ്. അദ്ദേഹത്തെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്നുമാണ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ പ്രമേയം. അടിയന്തര യോഗം ചേർന്ന് പ്രമേയം ഐകകണ്ഠ്യേന പാസാക്കി.

കെ.ബി. ഗണേഷ് കുമാർ, ജി. സുകുമാരൻ നായര്‍
'സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണം'; വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

ഇന്നലെയാണ് സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണം. കേസ് കൊടുക്കാൻ താനില്ല. കേസും കൂട്ടമായി നടക്കരുതെന്ന് മന്നത്ത് ആചാര്യൻ പറഞ്ഞിരുന്നു. താൻ അത് പാലിക്കുന്നു. ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണ്. ആ കരാള ഹസ്തത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു. പത്തനാപുരത്തെ തോൽവിയിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ട്. തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും പറയാനുണ്ടെന്നും എൻഎസ്എസ് വഴി കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യം അല്ല എന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com