പനിച്ച് വിറച്ച് കേരളം: ഒരു മരണം, പ്രതിദിന പനിബാധിതരുടെ എണ്ണം 12000ത്തിന് മുകളിൽ

ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്
പനിച്ച് വിറച്ച് കേരളം: ഒരു മരണം, പ്രതിദിന പനിബാധിതരുടെ എണ്ണം 12000ത്തിന് മുകളിൽ
Published on
Updated on

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നലെയും 12000 കടന്നു. പനി ബാധിച്ച് ഒരാൾ മരിച്ചു. ഇന്നലെ മാത്രം രോഗം ബാധിച്ച് ചികിത്സ തേടിയത് 12441 പേരാണ്. ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 2365 പേരാണ് ഇന്നലെ ജില്ലയിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്.

തിരുവനന്തപുരം പാലക്കാട് എറണാകുളം തൃശൂർ കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിബാധിതരുടെ എണ്ണം ആയിരത്തിനു മുകളിൽ കടന്നു. പനി ബാധിതരിൽ 239 പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പനിച്ച് വിറച്ച് കേരളം: ഒരു മരണം, പ്രതിദിന പനിബാധിതരുടെ എണ്ണം 12000ത്തിന് മുകളിൽ
മുരാരി ബാബു അന്തരിച്ചു; അന്ത്യം അർബുദ ബാധയെ തുടർന്ന്

അതേസമയം, ഇന്നലെ മാത്രം ഇൻഫ്ലുവൻസ ബാധിച്ചത് 83 പേർക്കാണ്. പനി ബാധിച്ചവരുടെ എണ്ണം കൂടുമ്പോഴും പല ആശുപത്രികളിലും മരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

News Malayalam 24x7
newsmalayalam.com