ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്, ബാബു തോമസ് റിമാൻഡിൽ

പ്രതി ബാബു തോമസിനെ റിമാൻഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്, ബാബു തോമസ് റിമാൻഡിൽ
Published on
Updated on

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്തിരുന്ന പൊൻകുന്നം സ്വദേശി ബാബു തോമസ് (45) കൂടുതൽ സ്ത്രീകളെ വലയിൽ വീഴ്ത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, പ്രതി ബാബു തോമസിനെ റിമാൻഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

സമാനമായ സാഹചര്യത്തിൽ കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്നും അവരെ കണ്ടെത്താൻ ശ്രമം നടത്തുമെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച അറസ്റ്റിലായ പൊൻകുന്നം സ്വദേശി ബാബു തോമസിൻ്റെ ഫോൺ പരിശോധിച്ചപ്പോൾ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്, ബാബു തോമസ് റിമാൻഡിൽ
പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്തെത്തിച്ചു

കന്യാസ്ത്രീയുടെ പരാതിയിൽ, പ്രതി ബാബു തോമസ് ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് ആരോപിക്കുന്നത്. പരാതിക്ക് പിന്നാലെ ഇയാൾ രാജിവച്ചെന്ന് സഭാ മാധ്യമ വിഭാഗം അറിയിച്ചു. അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി.

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്, ബാബു തോമസ് റിമാൻഡിൽ
രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളെ തിരഞ്ഞ് റെയിൽവേ പൊലീസ്
News Malayalam 24x7
newsmalayalam.com