നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്

ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിനൊരുങ്ങുന്നത്
നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
Source: News Malayalam 24x7
Published on
Updated on

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. 26 മുതൽ അനിശ്ചിതക്കാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുഎൻഎ. മാനേജുമെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്നാണ് സമരം.

നാളെ മുതൽ സൂചന പണിമുടക്ക് തുടങ്ങുമെന്നും യുഎൻഎ അറിയിച്ചിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിനൊരുങ്ങുന്നത്.നഴ്സുമാരുടെ സമരം മുമ്പ് ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്തുവാൻ അവസരം ഒരുക്കിയത്. എന്നാൽ ശമ്പള പരിഷ്ക്കരണം നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നഴ്സുമാർ സമരം തുടരുവാൻ തീരുമാനിച്ചിരിക്കുന്നത്.

നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
കൊടുങ്ങല്ലൂരില്‍ ദമ്പതികളുടെ ഫ്‌ളാറ്റില്‍ ഫ്രിഡ്ജില്‍ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ ജഡം; കേസെടുത്ത് പൊലീസ്

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ തയ്യാറാവുന്നില്ലെന്നതാണ് പ്രധാനമായും യുഎൻഎ ഉന്നയിക്കുന്ന പ്രശ്നം.

News Malayalam 24x7
newsmalayalam.com