"സ്വർണക്കൊള്ളയിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നതസ്ഥാനങ്ങളിൽ നിയോഗിച്ചു"; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ

പുതിയ ട്രാൻസ്ഫർ ഓർഡർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകിയെന്നും മന്ത്രി...
"സ്വർണക്കൊള്ളയിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നതസ്ഥാനങ്ങളിൽ നിയോഗിച്ചു"; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം അഡ്മിൻ ഓഫീസർ നിയമനങ്ങളിൽ ദേവസ്വം മന്ത്രി കെ. മുരളീധരന് അതൃപ്തി. സ്വർണക്കൊള്ളയിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ഉന്നത സ്ഥാനങ്ങളിൽ നിയോഗിച്ചെന്ന് മന്ത്രി കെ. മുരളീധരൻ. പുതിയ ട്രാൻസ്ഫർ ഓർഡർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകിയെന്നും തിരുത്തിയില്ലെങ്കിൽ സ്വർണക്കൊള്ളയിൽ ഈ ബോർഡിനും പങ്കുള്ളതായി സർക്കാർ കണക്കാക്കുമെന്നും മന്ത്രിയുടെ പ്രതികരണം. സർക്കാരിന് അതിൽ ഇടപെടാൻ സാധിക്കില്ലെന്നും ദേവസ്വം ബോർഡിനോട് ഉത്തരവ് തിരുത്താൻ ആവശ്യപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com