

ആലപ്പുഴ: പാണാവള്ളിയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വയോധികനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തൃച്ചാറ്റുകുളം കുഴിപ്പറമ്പത്ത് നികര്‍ത്ത് വിജയന്‍ എന്ന 64കാരനെയാണ് അക്രമത്തിന് ഇരയാക്കിയത്.
ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങില്‍ കെട്ടിയിട്ടാണ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ അയല്‍വാസി സത്താര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തു.
വിജയനെ നേരത്തെ ആക്രമിച്ചതിന്റെ പേരിലും പരാതി നല്‍കിയിരുന്നു. ഈ കേസ് കോടതിയില്‍ നടക്കുന്നതിന്റെ വൈരാഗ്യത്തിലാണ് മര്‍ദനം. വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ചാണ് ആക്രമണം നടത്തിയത്.