

തിരുവനന്തപുരം: പിഎസ്സി വിഷയത്തില്‍ പോരിനിറങ്ങി പുതിയ ഗവര്‍ണറും. പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ രാഷ്ട്രപതിക്ക് കത്തയക്കും. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നല്കിയ ശുപാര്‍ശയില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് മാഥൂര്‍ കത്തില്‍ ആവശ്യപ്പെടും.
മുന്‍ ഗവര്‍ണറുടെ നടപടി പിന്തുടരുകയാണ് പുതിയ ഗവര്‍ണറും. ലോക് ഭവനില്‍ നിന്ന് ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്, നിയമസഭാ കക്ഷി നേതാവായ ബി .ബി. ഗോപകുമാര്‍ എന്നിവര്‍ ലോക്ഭവനില്‍ നിന്ന് ഗവര്‍ണറെ കണ്ട് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്‍ ഗവര്‍ണറുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും വിളിപ്പിച്ചതും നിലവില്‍ രണ്ട് പേരെ പ്രതിചേര്‍ക്കാനും അതില്‍ ഒരാളെ അറസ്റ്റ് ചെയ്യാനും ഇടയാക്കിയ സാഹചര്യം. അതുകൊണ്ട് തന്നെ പുതിയ ഗവര്‍ണറുടെ ഭാഗത്തുനിന്നും സമാനമായ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നതാണ് നേതാക്കള്‍ മാഥൂറിനോടും ആവശ്യപ്പെട്ടത് എന്നാണ് വിവരം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പിഎസ്സിയില് അഴിമതി നടന്നിട്ടുണ്ട്. പല നിയമനങ്ങളും രാഷ്ട്രീയപരമാണ്. അതുകൊണ്ട് ഈ രണ്ട് മുന്നണികളും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ട് കൃത്യമായി അന്വേഷണം വേണമെങ്കില്‍ ഗവര്‍ണറുടെ ഇടപെടല്‍ വേണം. കേസ് സുപ്രീം കോടതിയില്‍ എത്തണം, അതിനായി രാഷ്ട്രപതി റഫര്‍ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന് വേണ്ടിയാണ് മാഥൂറിന്റെ ഇടപെടല്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.