സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

14 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക.
onam
Source: PRD
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. മഞ്ഞ റേഷൻ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റുകൾ ലഭിക്കും. 14 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. റേഷൻ കടകളിലൂടെ കൂടുതൽ അരി വിതരണം നടത്തുക എന്നതാണ് ഒ ഭക്ഷ്യവകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മഞ്ഞ കാർഡുള്ള 5,92,657 പേർക് ആണ് കിറ്റ് ലഭിക്കുക. 14 ഇനം സാധനങ്ങൾ ആണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

onam
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ക്ലർക്കിൻ്റെ ജോലികൾ കൂടി ചെയ്യണം; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, ശബരി തേയില, പായസം മിക്സ്, മല്ലിപ്പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, മുളക് പൊടി, നെയ്യ്, കശുവണ്ടി എന്നിവ അടക്കം ആണ് 14 ഇനങ്ങൾ. ഓണത്തിന് റേഷൻ കട വഴി കൂടുതൽ അരി വിതരണം ചെയ്യുന്നുണ്ട്. 32 ലക്ഷം വെള്ളക്കാർഡ് ഉടമകൾക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും നീല കാർഡുക്കാർക്ക് 10 കിലോ അരിയും അധികമായി നൽകും. 5,87,691 എഎവൈ കാർഡുകൾ ഉൾപ്പടെ ആകെ 6,07,691 കിറ്റുകൾ നൽകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com