കാസർഗോഡ്: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതായി സംശയം. കാസർഗോഡ് പടന്നക്കാടാണ് കുഞ്ഞിനെ മറ്റൊരു വീട്ടിൽ നിന്നും ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധയിൽ കുട്ടിയുടെ അമ്മയേയും കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞിനെ വിറ്റതല്ല. അവിഹിതമായി ഉണ്ടായ കുഞ്ഞാണെന്നും വീട്ടിൽ ചടങ്ങ് നടക്കുമ്പോൾ ചോദ്യങ്ങൾ ഉയരുന്നതിനാൽ മാറ്റി നിർത്തിയതാണെന്നും കുഞ്ഞിൻ്റെ അമ്മ ചന്തേര പൊലീസിന് മൊഴി നൽകി. നേരം വൈകിയതിനാൽ കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം അയക്കുകയാണ് ചെയ്തത്. അമ്മയെ നാളെ വീണ്ടും ചോദ്യം ചെയ്യും.യുവതിയുടെ ഭർത്താവിൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.