വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിയായ 88കാരന്

ആരോഗ്യനില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു
Amebic meningoencephalitis
പ്രതീകാത്മക ചിത്രം
Published on

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വെട്ടം സ്വദേശിയായ 78കാരനാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്. വയോധികൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Amebic meningoencephalitis
ഏഴു വയസുകാരനായ മകനെ പാറയുടെ മുകളില്‍ നിന്ന് വലിച്ചെറിയുന്ന പിതാവ്! വീഡിയോയുടെ സത്യാവസ്ഥ വിശദീകരിച്ച് വ്‌ളോഗര്‍ കുടുംബം

ശനിയാഴ്ച രാത്രിയാണ് കടുത്ത പനിയെ തുടർന്ന് വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനൈസ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദീൻ അറിയിച്ചിരുന്നു.

ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം എട്ടായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com