മദ്യപിച്ച് വാക്കുതർക്കം; കുന്നംകുളത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

ഒറീസ സ്വദേശി പിൻ്റു ആണ് മരിച്ചത്
മദ്യപിച്ച് വാക്കുതർക്കം; കുന്നംകുളത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
Published on
Updated on

തൃശൂർ: ‌കുന്നംകുളത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒറീസ സ്വദേശി പിൻ്റു ആണ് മരിച്ചത്. ഇന്ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മദ്യപിച്ച് വാക്കുതർക്കം; കുന്നംകുളത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി

മദ്യലഹരിയിലാണ് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയത്. ബിയർ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. പരിക്കേറ്റയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മദ്യപിച്ച് വാക്കുതർക്കം; കുന്നംകുളത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
കോട്ടത്തറ താലൂക്ക് ട്രൈബൽ ആശുപത്രി ഇരുട്ടിലായിട്ട് രണ്ടു മണിക്കൂർ; പ്രധാന വാർഡുകളിലും വൈദ്യുതി ഇല്ല

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചുപേർ ഒരുമിച്ചാണ് താമസിച്ചിരുന്നത്.

News Malayalam 24x7
newsmalayalam.com