ഓപ്പറേഷൻ നുംഖോർ: റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കൊച്ചിയിൽ; കള്ളക്കടത്ത് വാഹനം കണ്ടു കെട്ടാനും നിയമനടപടി സ്വീകരിക്കാനും സഹകരണം തേടും

ഓപ്പറേഷൻ നുംഖോർ: റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കൊച്ചിയിൽ; കള്ളക്കടത്ത് വാഹനം കണ്ടു കെട്ടാനും നിയമനടപടി സ്വീകരിക്കാനും സഹകരണം തേടും

അന്വേഷണ വിവരങ്ങൾ കൊച്ചിയിലെ കസ്റ്റംസിന് കൈമാറുകയും ചെയ്യും
Published on

കൊച്ചി: അനധികൃത വാഹനക്കടത്തിൽ അന്വേഷണത്തിനായി ഭൂട്ടാൻ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. ഭൂട്ടാനിൽ നിന്നും കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങൾ കൊച്ചിയിലെ കസ്റ്റംസിന് കൈമാറുകയും ചെയ്യും.

News Malayalam 24x7
newsmalayalam.com