ഓപ്പറേഷൻ തൂഫാൻ: മുൻ സന്തോഷ് ട്രോഫി താരം അറസ്റ്റിൽ

തമ്പാനൂരിലെ ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് പിടിയിലായത്...
എം.ഐ. നജീബ് ഖാൻ
എം.ഐ. നജീബ് ഖാൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം എം.ഐ. നജീബ് ഖാൻ അറസ്റ്റിൽ. തമ്പാനൂരിലെ ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് പിടിയിലായത്. ടൈറ്റാനിയം കമ്പനി സീനിയർ സൂപ്രണ്ടാണ് അറസ്റ്റിലായ എം.ഐ. നജീബ് ഖാൻ.

എം.ഐ. നജീബ് ഖാൻ
പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാർഥിയുടെ പരാതി; ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം മാറ്റി

നേരത്തെയും എംഡിഎംഎ കൈവശം വച്ചതിന് ഇയാൾ പിടിയിലായിരുന്നു. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയതിനായിരുന്നു നജീബ് ഖാൻ പിടിയിലായത്. മൊബൈൽ ആപ്പ് വഴി യുവാക്കളെ കണ്ടെത്തിയായിരുന്നു ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്. പ്രമുഖർ ഉൾപ്പെടെ ഇയാളിൽ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com