ചക്കക്കൊമ്പന് റേഡിയോ കോളർ ! കുങ്കിയാനകൾ ഇന്ന് എത്തും; ചിന്നക്കനാലിൽ തന്നെ തുറന്നുവിടും

വനം വകുപ്പിലെ നാല് വെറ്ററനറി സർജൻമാരുടെയും ഹൈറേഞ്ച് സിസിഎഫ്, മൂന്നാർ ഡിഎഫ്ഓ എന്നിവരുടെയും നേതൃത്വത്തിലാണ് ദൗത്യം നടക്കുക
ചക്കക്കൊമ്പന് റേഡിയോ കോളർ ! കുങ്കിയാനകൾ ഇന്ന് എത്തും; ചിന്നക്കനാലിൽ തന്നെ തുറന്നുവിടും
Published on: 
Updated on: 

ഇടുക്കി: തുടർച്ചയായി ജനനവാസ മേഖലയിൽ ഭീതി പടർത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ധരിപ്പിക്കുന്ന നടപടികൾ ഇന്ന് ആരംഭിക്കും. കുങ്കിയാനകൾ ഇന്ന് ചിന്നക്കനാലിൽ എത്തും. ചിന്നക്കനാലിനേയും ശാന്തൻപാറയെയും വിറപ്പിയ്ക്കുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി, റേഡിയോ കോളർ ധരിപ്പിച്ച് നിരീക്ഷിക്കാനാണ് വനംവകുപ്പ് തീരുമാനം.

സെപ്റ്റംബർ 23ന് പന്തടികളത്തിന് സമീപം കർഷകനായ വിജയൻ, ചക്കകൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ചക്കക്കൊമ്പനെ മാറ്റണമെന്ന ആവശ്യം ശക്തമായത്. എന്നാൽ കാട് മാറ്റുന്നതിനെതിരെ പരിസ്ഥിതി സംഘടന കോടതിയെ സമീപിച്ചതോടെ, ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാൻ തീരുമാനമായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കാട് മാറ്റൽ നടപടി നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി.

ചക്കക്കൊമ്പന് റേഡിയോ കോളർ ! കുങ്കിയാനകൾ ഇന്ന് എത്തും; ചിന്നക്കനാലിൽ തന്നെ തുറന്നുവിടും
സർവം മായം ! കറിപ്പൊടിയിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കൾ; ലാബ് റിപ്പോർട്ട് പുറത്ത്

വനം വകുപ്പിലെ നാല് വെറ്ററനറി സർജൻമാരുടെയും ഹൈറേഞ്ച് സിസിഎഫ്, മൂന്നാർ ഡിഎഫ്ഓ എന്നിവരുടെയും നേതൃത്വത്തിലാണ് ദൗത്യം നടക്കുക. ദൗത്യത്തിനായി കുങ്കിയാനകളായ വിക്രമും ഭരത്തും ചിന്നക്കനാലിൽ എത്തും. കുങ്കി ആനകൾക്ക് തമ്പടിയ്ക്കുന്നതിനുള്ള സ്ഥലത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. അരിക്കൊമ്പനെ പിടികൂടിയ മേഖലയിൽ തന്നെയാണ് ചക്കകൊമ്പൻ ദൗത്യവും ഒരുങ്ങുന്നത്. ആനയെ ദിവസങ്ങൾ നിരീക്ഷിച്ച ശേഷം, ആരോഗ്യം, കാലാവസ്ഥ, തുറസായ പ്രദേശം തുടങ്ങിയവ പരിഗണിച്ച ശേഷമാവും ദൗത്യം നടപ്പിലാക്കുക.

അതേസമയം, അപകടകാരിയായ ആനയെ വീണ്ടും മേഖലയിൽ തന്നെ നിലനിർത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചാലും ആന ജനവാസ, കാർഷിക മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിരന്തരം ആക്രമണം നടത്തുന്ന കാട്ടാനയെ കാട് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.