"സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം"; പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ എന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
"സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം"; പരിഹസിച്ച് കെ.എൻ. ബാലഗോപാൽ
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകൻ കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിൻ്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിൽ പ്രതികരിച്ച് കെ.എൻ. ബാലഗോപാൽ. സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനി മുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നത് എന്നാണ് കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്.

കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൻ്റെ അഭിഭാഷകനായ അഡ്വ. കെ.ബി. പ്രദീപിനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെൻ്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. ഇത് ശരിയാണെങ്കിൽ സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നത്.

"സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം"; പരിഹസിച്ച് കെ.എൻ. ബാലഗോപാൽ
ഇൻഡ്യ മുന്നണി ശക്തിപ്പെടുത്തണം, പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം മനസിലാക്കാൻ കോൺഗ്രസ് തയ്യാറാകണം: എം.വി. ഗോവിന്ദൻ

സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാം.

കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിൻ്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമാണ് എന്നായിരുന്നു മുൻ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ്റെ പ്രതികരണം. നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളി മാത്രമല്ല, ഈ നടപടി കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

വി.എൻ. വാസവൻ്റെ പ്രതികരണം

സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമാണ്. Adv. പ്രദീപ്‌ ഉയർത്തിയ മുഖ്യ വാദങ്ങളിൽ ഒന്ന് ചെമ്പിൽ സ്വർണം പൂശുന്ന ജോലികൾ ഏറ്റെടുക്കുന്ന കമ്പനിയല്ല സ്മാർട്ട് ക്രീയേഷൻസ് എന്നാണ്. എന്നാൽ ഈ വാദം അടിസ്ഥാനരഹിതവും വസ്തുത വിരുദ്ധവുമാണ്. ഇത്തരത്തിൽ സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു അഭിഭാഷകനാണ്, നിലവിൽ പ്രതിഭാഗം വക്കീലായി ഇരിക്കുന്ന ആളാണ് ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ പ്ലീഡർ തസ്തികയിൽ നിയമിതനായിരിക്കുന്നത്.

നീതിന്യായ വ്യവസ്ഥക്കെതിരെയു വെല്ലുവിളി മാത്രമല്ല, ഈ നടപടി കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കം കൂടിയാണ്. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് കെ.ബി. പ്രദീപിൻ്റെ നിയമനം. പ്രതിപ്പട്ടികയിൽ മുഖ്യ സ്ഥാനമുള്ള പങ്കജ് ഭണ്ഡാരിയും ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയെ കണ്ടതിലുള്ള വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ഇസഡ് കാറ്റഗറി സുരക്ഷാ സന്നാഹങ്ങൾ ഉള്ള വീട്ടിൽ മുഖ്യപ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ എന്തിനു വന്നു? എങ്ങനെ വന്നു? എന്നുള്ളത് ഇന്നും ദുരൂഹമാണ്. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള ഗൂഡമായ നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭണ്ഡാരിയുടെ വക്കീലിനുവേണ്ടി ഈ ഇല്ലാത്ത തസ്തിക ഉണ്ടാക്കിനൽകിയത് ഉദ്ധിഷ്ടകാര്യത്തിൻ്റെ ഉപകാരസ്മരണ ആവും എന്നുള്ളത് ഏകദേശം ഉറപ്പായി.

അതേസമയം, സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനെ സർക്കാർ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിനെ ദേവസ്വം മന്ത്രി കെ. മുരളീധരൻ ന്യായീകരിച്ചു. നിയമനം നടത്താനുള്ള മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യത്തിൽ താൻ ഇടപെടില്ലെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം.

News Malayalam 24x7
newsmalayalam.com