കനത്ത മഴ; കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴയെ തുടർന്ന് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്
കനത്ത മഴയെ തുടർന്ന് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്
Published on: 
Updated on: 

കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ, മാവൂര്‍ റോഡ് മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.