തിരുവോണത്തിനും മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനം കൊണ്ടാണ് മഴ കനക്കുന്നത്.
Orange alert in six districts today
ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്.

ഉത്രാടത്തിന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. തിരുവോണത്തിന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനം കൊണ്ടാണ് മഴ കനക്കുന്നത്.

Orange alert in six districts today
സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്പെഷ്യലിസ്റ്റ് സേവനം; എതിര്‍പ്പുമായി ഡോക്ടർമാരുടെ സംഘടന

ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദം തുടരുന്നു. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Orange alert in six districts today
വ്യക്തി താല്‍പ്പര്യങ്ങളല്ല, പാവപ്പെട്ട മനുഷ്യരുടെ വിശ്വാസമാണ് പ്രസ്ഥാനത്തിന്റെ അടിത്തറ; ആ സത്യം ഓര്‍ക്കണം: വി.എ. അരുണ്‍ കുമാര്‍
News Malayalam 24x7
newsmalayalam.com