ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കും; ഉത്തരവ് ന്യൂസ് മലയാളം വാര്‍ത്തയെ തുടര്‍ന്ന്

വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ഉത്തരവിട്ടത്. ഓണ്‍ലൈന്‍ സീറ്റ് അലോട്ട്മെന്റ് പ്രക്രിയ പുനഃക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്
ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കും; ഉത്തരവ് ന്യൂസ് മലയാളം വാര്‍ത്തയെ തുടര്‍ന്ന്
Published on
Updated on

തിരുവനന്തപുരം: ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ സീറ്റ് അലോട്ട്മെന്റ് പ്രക്രിയ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്. ആന്ത്രോത്ത്, കടമത്ത് ദ്വീപുകളിലെ സര്‍ക്കാര്‍ കോളേജുകളില്‍ രണ്ട് വീതം പുതിയ പ്രോഗ്രാമുകളാണ് ആരംഭിക്കുക.

ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിബിഎ ടൂറിസം, ബിഎസ്‌സി സൈക്കോളജി, ബി. വോക് ഫുഡ് പ്രോസസിങ് ആന്‍ഡ് പ്രിസര്‍വേഷന്‍ എന്നിവയാണ് പുതിയ കോഴ്‌സുകള്‍. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും പുതിയ കോഴ്‌സുകള്‍. പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. ലക്ഷദ്വീപിലെ കോളേജുകളില്‍ കോഴ്‌സുകള്‍ വെട്ടിച്ചുരുക്കിയ വാര്‍ത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.

ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കും; ഉത്തരവ് ന്യൂസ് മലയാളം വാര്‍ത്തയെ തുടര്‍ന്ന്
ബോധമില്ലാതെ കിടന്ന രോഗിക്ക് ചികിത്സയില്ല; തിരുവനന്തപുരം മെഡി. കോളേജില്‍ അനാസ്ഥയെന്ന് പരാതി
News Malayalam 24x7
newsmalayalam.com