മാനവീയം വീഥിയില്‍ അനുമതി ഇല്ലാതെ വീണ്ടും സജീവമാക്കി സംഘടനകള്‍

ഡോ. പരകാല പ്രഭാകര്‍ പ്രഭാഷണം നടത്തി
മാനവീയം വീഥിയില്‍ അനുമതി ഇല്ലാതെ വീണ്ടും സജീവമാക്കി സംഘടനകള്‍
Published on: 
Updated on: 

തിരുവനന്തപുരം : മാനവീയം വീഥിയില്‍ വീണ്ടും പരിപാടി സംഘടിപ്പിച്ച് മാനവീയം രജത ജൂബിലി ആഘോഷ കമ്മിറ്റി. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ കുറിച്ചുള്ള ഡോ. പരകാല പ്രഭാകറുടെ പ്രഭാഷണമാണ് ഇന്നലെ സംഘടിപ്പിച്ചത്. കോര്‍പ്പറേഷന്റെ അനുമതി തേടാതെയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. സാംസ്‌കാരിക പരിപാടികള്‍ക്കുള്ള അനുമതി കോര്‍പ്പറേഷന്‍ നിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് അനുമതി തേടാതെ മുന്നോട്ടു പോകാന്‍ സംഘടന തീരുമാനിച്ചത്.

മാനവീയം വീഥിയില്‍ അനുമതി ഇല്ലാതെ വീണ്ടും സജീവമാക്കി സംഘടനകള്‍
അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്

കഴിഞ്ഞ ദിവസവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്റെ അനുമതി തേടാതെ സംഘടന പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.