"ചാണ്ടി ഉമ്മനും അബിൻ വർക്കിയും ഞങ്ങളുടെ യുവത, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല"; പിന്തുണയുമായി ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം

ഈ ചെണ്ടയിൽ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കുമെന്നും ഗീവർഗീസ് മാർ യൂലിയോസ്
"ചാണ്ടി ഉമ്മനും അബിൻ വർക്കിയും ഞങ്ങളുടെ യുവത, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല"; പിന്തുണയുമായി ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം
Published on

കൊച്ചി: ചാണ്ടി ഉമ്മനും അബിൻ വർക്കിക്കും പിന്തുണയുമായി ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം. അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണെന്ന് ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡൻ്റ് ഗീവർഗീസ് മാർ യൂലിയോസ്. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭ എന്ന് കരുതേണ്ടെന്നും ഈ ചെണ്ടയിൽ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കുമെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.

"സഭാംഗങ്ങൾ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ട്. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭ എന്ന് കരുതണ്ട. അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതം വെച്ച് കളിക്കാറില്ല. ഈ സഭക്കാരെന്ന് പറയാറില്ല. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുന്നിട്ടില്ല. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാർഷ്ട്യമുണ്ട്", ഗീവർഗീസ് മാർ യൂലിയോസ്.

സ്വർണപ്പാളികൾ പൊളിച്ചു കടത്തിയത് എന്തിനാണെന്ന് ചോദിച്ചതിനാണ് ട്രഷറർ 10 ദിവസം അകത്തു കടന്നത്. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കന്മാർ ഉണ്ട്. ഈ ചെണ്ടയിൽ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. എന്നാൽ ഒരു മാർ​ഗവും ഇല്ലാതെ വന്നാൽ സ്വരം മാറാൻ സാധ്യതയുണ്ട് എന്ന് ഓർമിപ്പിക്കുകയാണെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com