പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ; എൻസിപി കേരള ഘടകം പിളർപ്പിലേക്ക്

പി.സി. ചാക്കോ എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയതോടെയാണ് എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നത്.
പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ; എൻസിപി കേരള ഘടകം പിളർപ്പിലേക്ക്
Published on
Updated on

കൊച്ചി: എൻസിപി കേരളടഘടകം പിളർപ്പിലേക്ക്. പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയതോടെയാണ് എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നത്. സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് പി.സി. ചാക്കോ വിഭാഗത്തിൻ്റെ നിലപാട്. ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സംസ്ഥാന പാർട്ടിയായി മാറണം എന്നാണ് എ.കെ ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. അതേസമയം, ശശീന്ദ്രൻ വിഭാഗം നാളെ കോഴിക്കോട് വച്ച് യോഗം ചേരും.

പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ; എൻസിപി കേരള ഘടകം പിളർപ്പിലേക്ക്
"തർക്കങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും"; പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീട്ടി ഹൈക്കമാൻഡ്

നിലവിലെ സംസ്ഥാന അധ്യക്ഷനായ തോമസ് കെ. തോമസിനെ മാറ്റി, പകരം പുതിയ ആളെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കണം എന്നാണ് പി.സി. ചാക്കോ വിഭാഗത്തിൻ്റെ പ്രധാന ആവശ്യം. ദേശീയ പാർട്ടി പദവിയിൽ നിന്നും സംസ്ഥാന പാർട്ടി എന്ന പദവി കൂടി ലഭിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനം വിജയം നേടാൻ സാധിക്കുകയുള്ളൂ. ഒറ്റപ്പെട്ട് നിൽക്കുന്ന മറ്റ് പാർട്ടികളെ കൂടി എൻസിപിയിൽ ലയിപ്പിക്കണമെന്ന് ആവശ്യകതയും എ.കെ ശശീന്ദ്രൻ വിഭാഗം മുന്നോട്ടുവയ്ക്കുന്നു.

News Malayalam 24x7
newsmalayalam.com