ക്ഷേത്ര സന്ദർശന വിവാദത്തിന് പിന്നാലെ പുസ്തക പ്രകാശന തീയതി പ്രഖ്യാപിച്ച് പി. ജയരാജൻ; പ്രകാശനം പിണറായി വിജയൻ

സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് മെയ് 20ന്
P. Jayarajan announces book release date
പി. ജയരാജൻ
Published on
Updated on

കണ്ണൂർ: കൊടുങ്ങല്ലൂർ ക്ഷേത്ര വിവാദത്തിന് പിന്നാലെ പുസ്തക പ്രകാശന തീയതി പി. ജയരാജൻ പ്രഖ്യാപിച്ചു. ഈമാസം 20നാണ് പ്രകാശനം. പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്നാണ് ബുക്കിൻ്റെ പേര്. കാവുകളെയും ഹിന്ദു ആചാരങ്ങളെയും കുറിച്ച് പരാമർശിക്കുന്നതാണ് ഉളളടക്കമെന്ന് ഇന്നലെ പി. ജയരാജൻ പറഞ്ഞിരുന്നു.

കൊച്ചിയിലേക്കുള്ള യാത്രമധ്യേ പി. ജയരാജൻ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയത് വിവാദമായിരുന്നു. പുസ്തകരചനയുടെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.'കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയുമാണ് മനസ്സിലാക്കിയത്'.'നേരിട്ട് കാണാൻ വേണ്ടിയാണ് അവിടെ വരെ പോയത്'.

P. Jayarajan announces book release date
"കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല"; കൊടുങ്ങല്ലൂർ ക്ഷേത്രദർശന വിവാദത്തിൽ പി. ജയരാജൻ്റെ വിശദീകരണം

'കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല'. ഇതൊന്നും ഭക്തിപ്രകടനം അല്ലെന്നും നിരവധി ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ടെന്നും പി. ജയരാജൻ വിശദീകരിച്ചിരുന്നു.

P. Jayarajan announces book release date
"ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശ്യം വളരെ വ്യക്തമാണ്"; വിമർശനവുമായി വിനിൽ പോൾ
News Malayalam 24x7
newsmalayalam.com