"പാർട്ടി നിശ്ചയിച്ച് കൊന്നതാണെന്ന് വ്യക്തം; സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നു"; പി.കെ.കുഞ്ഞാലിക്കുട്ടി

ഇത്രയും മൃഗീയമായ കൊലപാതകത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
"പാർട്ടി നിശ്ചയിച്ച് കൊന്നതാണെന്ന് വ്യക്തം; സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നു"; പി.കെ.കുഞ്ഞാലിക്കുട്ടി
Published on: 
Updated on: 

അരിയിൽ ഷൂക്കൂർ വധക്കേസിൽ ശിക്ഷാവിധി വന്നതിന് ശേഷം പാർട്ടിയുടെ നിലപാട് വ്യക്തമാക്കാമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ആസൂത്രിതമായി നടത്തിയ കൊലപാതകം ആണെന്നതിൽ സംശയമില്ല. ഗൂഢാലോചനയുടെ കാര്യത്തിൽ അപ്പീൽ പോകേണ്ടിവരുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സാക്ഷികൾക്ക് ഭീഷണി ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. മതിയായ ശിക്ഷയാണോ ലഭ്യമാവുക എന്നതും പരിശോധിക്കണം. പാർട്ടി നിശ്ചയിച്ച് കൊന്നതാണ് എന്നത് വ്യക്തം. സാക്ഷികളെ ഭീഷണിപ്പെടുത്തിയത് കോടതിയിൽ തിരിച്ചടിയായിട്ടുണ്ട്. സാക്ഷികളിൽ ചിലരെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല. ഇത്രയും മൃഗീയമായ കൊലപാതകത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"പാർട്ടി നിശ്ചയിച്ച് കൊന്നതാണെന്ന് വ്യക്തം; സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നു"; പി.കെ.കുഞ്ഞാലിക്കുട്ടി
അരിയിൽ ഷുക്കൂർ വധക്കേസ്: 14 വർഷത്തെ നിയമപോരാട്ടം; നാൾവഴികളിലൂടെ..

സിപിഎം നേതാക്കൾ കുറ്റക്കാർ അല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അവർക്ക് എതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. അവർ കുറ്റക്കാർ അല്ലാത്തത് കൊണ്ടല്ല, തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഉണ്ടായത്. സാക്ഷികൾക്ക് നേരെ ഭീഷണി ഉണ്ടായിട്ടുണ്ട്. ആദ്യത്തെ അന്വേഷണം കുറ്റമറ്റത് ആയിരുന്നില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷണം കോടതിയിൽ പോയി നേടി എടുത്തത്. കോടതി വിധിയിലൂടെ സിപിഐഎം ബന്ധം വ്യക്തമായതായും പിഎംഎ സലാം പറഞ്ഞു.

കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ 14 വർഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അഭാവത്തിൽ പ്രതികളായ പി. ജയരാജൻ, ടി.വി. രാജേഷ്, ശ്യാംജിത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്.