രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തെ ഗോവിന്ദച്ചാമി; ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നത് സീമ ജി.നായരേയും അനുശ്രീയേയും പോലുള്ളവർ; പി.പി.ദിവ്യ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെൺകുട്ടിയോട് ധൈര്യമായി പരാതിയുമായി മുന്നോട്ട് വരണമെന്നും പി.പി.ദിവ്യ
P P Divya, Seema G Nair, Anusree
P P Divya, Seema G Nair, AnusreeSource: Facebook
Published on
Updated on

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദച്ചാമിയെന്ന് സിപിഐഎം വനിതാ നേതാവ് പി.പി.ദിവ്യ. ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ സീമ ജി.നായരേയും അനുശ്രീയേയും പോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെൺകുട്ടിയോട് ധൈര്യമായി പരാതിയുമായി മുന്നോട്ട് വരണമെന്നും പി.പി.ദിവ്യ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം...

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും.രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾരാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.

P P Divya, Seema G Nair, Anusree
ഒരേ കാര്യത്തിൽ രണ്ട് നടപടി എടുക്കാൻ കഴിയുമോ? രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വി.ഡി. സതീശൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com