തിരുവനന്തപുരം: ബോർഡ് പ്രസിഡൻ്റ് കാലാവധി നീട്ടാത്തതിൽ പ്രതികരിച്ച് പി.എസ്. പ്രശാന്ത്. കാലാവധി നീട്ടാത്തതിൽ പരാതിയോ പരിഭവമോ ഇല്ലെന്നും കാലാവധി പൂർത്തിയാക്കുന്നത് സന്തോഷത്തോടെയാണെന്നും പ്രശാന്ത് പറഞ്ഞു.
കെ. ജയകുമാർ പ്രസിഡൻ്റ് ആകുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ജയകുമാറിനെ പ്രസിഡൻ്റ് ആക്കിയത് നല്ല കാഴ്ചപ്പാടോടെയാണ്. മുൻ ഭരണസമിതികൾക്കും രണ്ടു വർഷമായിരുന്നു കാലാവധി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് നല്ല പിന്തുണ ലഭിച്ചുവെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
തെറ്റുകാരെ സംരക്ഷിക്കുകയോ തെറ്റായ ഒരു ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല. തന്നെ പോലൊരു കർഷകത്തൊഴിലാളിയുടെ മകനെ ദേവസ്വം ബോർഡ് പ്രസിഡൻറ് ആക്കിയത് സിപിഐഎം ആണെന്നും പ്രശാന്ത് വ്യക്തമാക്കി.