പത്മജയുടെ മടങ്ങി വരവ്; കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു

പരിഹസിച്ചും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍
പത്മജയുടെ മടങ്ങി വരവ്; കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു
Published on: 
Updated on: 

'സംഘിത്താവളങ്ങളില്‍ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകര്‍ക്കുള്ള അവസാന ഇടമല്ല കോണ്‍ഗ്രസ്' എന്നായിരുന്നു പത്മജ വേണുഗോപാലിനെതിരെയുള്ള ജിന്റോ ജോണിന്റെ പരിഹാസം.

തിരുവനന്തപുരം : ബിജെപി വിട്ട പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവില്‍ അനിശ്ചിതത്വം തുടരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ വരവിനെ സ്വാഗതം ചെയ്‌തെങ്കിലും കെപിസിസി വക്താവ് ജിന്റോ ജോണും മറ്റും എതിര്‍ത്ത് രംഗത്തെത്തിയതോടെയാണ് അനിശ്ചിതത്വം രൂപപ്പെട്ടത്.

പത്മജയുടെ മടങ്ങി വരവ്; കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു
"സംഘിത്താവളങ്ങളിൽ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ്"; പത്മജ വേണുഗോപാലിനെ പരിഹസിച്ച് ജിൻ്റോ ജോൺ

കോണ്‍ഗ്രസിലാണ് ചേരുന്നതെങ്കില്‍ പാര്‍ട്ടി നേതൃത്വമാണ് ബാക്കി കാര്യം തീരുമാനിക്കേണ്ടതെന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു സഹോദരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്ത്രി കെ മുരളീധരന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പത്മജയുടെ മടങ്ങി വരവ്; കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു
പത്മജ ബിജെപി വിട്ടതിൽ എന്താണ് അഭിപ്രായം ?; നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ

പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നാണ് പത്മജയുടെയും അനുകൂലികളുടെയും നിലപാട്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് പത്മജ.