'പാലക്കാട് അല്ല, ഇനി വയനാട്ടിലേക്ക്'; ആരോഗ്യമന്ത്രിയെ തിരുത്തിയ ഡിഎംഒയ്ക്ക് സ്ഥലംമാറ്റം

വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സുപ്രണ്ടായാണ് സ്ഥലംമാറ്റിയത്.
'പാലക്കാട് അല്ല, ഇനി വയനാട്ടിലേക്ക്'; 
ആരോഗ്യമന്ത്രിയെ തിരുത്തിയ ഡിഎംഒയ്ക്ക് സ്ഥലംമാറ്റം
Published on
Updated on

പാലക്കാട്: കോളറയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരുത്തിയ ഡിഎംഒയ്ക്ക് സ്ഥലമാറ്റം. പാലക്കാട് ഡിഎംഒ ഡോ. ടി.വി. റോഷിനെയാണ് സ്ഥലംമാറ്റിയത്. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സുപ്രണ്ടായാണ് സ്ഥലംമാറ്റിയത്. പാലക്കാട് കോളറ റിപ്പോർട്ട് ചെയ്തു എന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ പ്രതികരണം ഡിഎംഒ തിരുത്തിയത് വിവാദത്തിന് വഴിവച്ചിരുന്നു.

പാലക്കാട് ജില്ലയിൽ രണ്ട് കോളറ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നായിരുന്നു ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. എന്നാൽ ആരോഗ്യവകുപ്പിനെ തിരുത്തി കൊണ്ട് ജില്ലയിൽ കോളറ ഇല്ലെന്ന റിപ്പോർട്ട് ഡിഎംഒ ഡോ. ടി.വി. റോഷിനും പുറത്തുവിട്ടു.

'പാലക്കാട് അല്ല, ഇനി വയനാട്ടിലേക്ക്'; 
ആരോഗ്യമന്ത്രിയെ തിരുത്തിയ ഡിഎംഒയ്ക്ക് സ്ഥലംമാറ്റം
സംസ്ഥാനത്ത് കോളറയും? രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ്; ഇല്ലെന്ന് പാലക്കാട് ഡിഎംഒ

കോളറ സാധ്യത കണക്കിലെടുത്ത് നടത്തിയ പരിശോധനകളെല്ലാം നെഗറ്റീവ് ആയിരുന്നു. ഡിഎംഒയുടെ വാർത്താകുറിപ്പിന് വിപരീതമായ റിപ്പോർട്ടാണ് ആരോഗ്യവകുപ്പ് പങ്കുവച്ചത്. വിഷയം ചർച്ച ആയതോടെ പാലക്കാട് കോളറയുണ്ടെന്ന് സംശയിക്കുന്നു എന്ന രീതിയിലേക്ക് ആരോഗ്യവകുപ്പ് തിരുത്തുകയും ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com