ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: റിക്രൂട്ടിംഗ് സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്

ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി ഉടമകളായ ശരത് സത്യൻ, ജീനു ശരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്
കേരള പൊലീസ്
കേരള പൊലീസ്ഫയൽ ചിത്രം
Published on

എറണാകുളം: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ റിക്രൂട്ടിംഗ് സ്ഥാപന ഉടമകൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി ഉടമകളായ ശരത് സത്യൻ, ജീനു ശരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പാമ്പാക്കുട സ്വദേശി എൽദോസിന്റെ പരാതിയിലാണ് പൊലീസ് കേസ്.

കേരള പൊലീസ്
ലഡ്‌കി ബഹിൻ യോജനയുടെ ആനുകൂല്യം നേടിയത് 14,000 പുരുഷന്മാർ; മഹാരാഷ്ട്രയിലെ തട്ടിപ്പ് പുറത്തുവന്നത് 10 മാസങ്ങൾക്ക് ശേഷം

ജോലി വാഗ്ദാനം ചെയ്ത് 3.20 ലക്ഷം ​രൂപയാണ് പ്രതികൾ തട്ടിയത്. ന്യൂസിലാന്റിൽ ജോബ് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. 2022 മാർച്ച് 30 മുതൽ 2023 ജനുവരി ജനുവരി കാലയളവിലാണ് തുക തട്ടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com