58 ജനറൽ സെക്രട്ടറിമാരിൽ സന്ദീപ് വാര്യരും, പാലോട് രവി വൈസ് പ്രസിഡൻ്റ്; കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു

രമ്യ ഹരിദാസ് ആണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഉള്ള ഏക വനിത.
kpcc
Published on

ഡൽഹി: കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 58 ജനറൽ സെക്രട്ടറിമാരേയും, 13 വൈസ് പ്രസിഡൻ്റുമാരേയുമാണ് പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യരും, വൈസ് പ്രസിഡൻ്റുമാരുടെ പട്ടികയിൽ പാലോട് രവിയും ഇടംനേടി. അതേസമയം, കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. 9 വനിതാ അംഗങ്ങൾ ആണ് ജനറൽ സെക്രട്ടറി പട്ടികയിൽ ഉള്ളത്. ഒരു വനിതയെ കൂടി ഉൾപ്പെടുത്തി 13 അംഗ വൈസ് പ്രസിഡണ്ട് മാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

kpcc
''ട്രംപുമായി മോദി ഫോണില്‍ സംസാരിച്ചിട്ടില്ല''; റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചെന്ന വാദം നിരസിച്ച് ഇന്ത്യ

നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന വി. പി. സജീന്ദ്രൻ, വി. ടി. ബൽറാം എന്നിവരെ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. രമ്യ ഹരിദാസ് ആണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഉള്ള ഏക വനിത. ഐ ഗ്രൂപ്പുകൾക്ക് വേണ്ട പരിഗണന നൽകികൊണ്ടാണ് പുനഃ സംഘടനയെന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രാജ് മോഹൻ ഉണ്ണിത്താൻ വി. കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നീ എംപിമാരെ കൂടി രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com