കോഴിക്കോട്: പന്തീരാങ്കാവിൽ ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവതി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം നടത്തി. ജീവനക്കാരൻ ബഹളം വെച്ചതോടെ നാട്ടുകാർ എത്തി യുവതിയെ പിടികൂടി കെട്ടിയിട്ടു. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു.
പൂവാട്ടുപറമ്പ് സ്വദേശിനി സൗദാബിയാണ് മോഷണശ്രമം നടത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മോഷണ കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതി ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.