യുഡിഎഫ് അധികാരത്തിലെത്തി; പിന്നാലെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിന്ന് വി.എസിൻ്റെ പേരും ചിത്രവും 'മിസ്സിങ്'

യുഡിഎഫിൻ്റെ വിജയാഹ്ളാദ പ്രകടനത്തിൽ നിന്നുള്ള ചിത്രങ്ങളിലും വീഡിയോകളിലും സംഭവം പതിഞ്ഞിട്ടുണ്ട്.
Parassala Block Panchayath VS Achuthanandan Conference Hall
Published on
Updated on

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ യുഡിഎഫ് നേതാക്കൾ മുൻ മുഖ്യമന്ത്രിയോടുള്ള ആദരവായി നൽകിയ 'വി.എസ്. അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ' എന്ന പേര് ചുരണ്ടിക്കളയുകയും വി.എസിൻ്റെ ചിത്രം ഹാളിൽ നിന്ന് മാറ്റുകയും ചെയ്തതായി പരാതി.

സംഭവത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാറശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിന്ന് വി.എസിൻ്റെ ചിത്രം എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ഹാളിൻ്റെ പേര് ഇളക്കിമാറ്റിയത്.

Parassala Block Panchayath VS Achuthanandan Conference Hall
മറ്റത്തൂരിലെ ബിജെപി-കോൺഗ്രസ് സഖ്യം:" കോൺഗ്രസിന്റെ എട്ട് വാർഡ് അംഗങ്ങളെയും രണ്ട് വിമതരെയും അയോഗ്യരാക്കും"; കർശന നടപടിയുമായി ഡിസിസി

യുഡിഎഫ് അധികാരം ഏറ്റതിന് പിന്നാലെയാണ് നടപടി. യുഡിഎഫിൻ്റെ വിജയാഹ്ളാദ പ്രകടനത്തിൽ നിന്നുള്ള ചിത്രങ്ങളിലും വീഡിയോകളിലും സംഭവം പതിഞ്ഞിട്ടുണ്ട്.

Parassala Block Panchayath VS Achuthanandan Conference Hall
കോൺഗ്രസിൽ ഇനി തലമുറ മാറ്റം, നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം സീറ്റ് നൽകും: വി.ഡി. സതീശൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com