"ബയോ ഇക്വലൻസ് പഠനം നടത്താത്ത ജനറിക് മരുന്ന് നൽകി"; എസ്എംഎ ബാധിതരായ കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നുവെന്ന് രക്ഷിതാക്കൾ

എസ്എംഎ ചികിത്സയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത് കഴിഞ്ഞ സർക്കാരാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു
"ബയോ ഇക്വലൻസ് പഠനം നടത്താത്ത ജനറിക് മരുന്ന് നൽകി"; എസ്എംഎ ബാധിതരായ കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നുവെന്ന് രക്ഷിതാക്കൾ
Published on: 
Updated on: 

തിരുവനന്തപുരം: കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനിയുടെ പേരിൽ സംസ്ഥാനത്ത് മരുന്ന് പരീക്ഷണമെന്ന് ആരോപണവുമായി ചികിത്സയിലുള്ള കുട്ടികളുടെ മാതാപിതാക്കൾ. എസ്എംഎ രോഗ ബാധിതരായ കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നതായി രോഗബാധയുള്ള കുട്ടിയുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബയോ ഇക്വലൻസ് പഠനം നടത്തിയിട്ടില്ലാത്ത ജനറിക് മരുന്നാണ് നൽകുന്നതെന്നും എസ്എടിയിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചത് ക്ലിനിക്കൽ ടെസ്റ്റിന് നൽകിയ സാമ്പിളുകളെന്നും നെയ്യാറ്റിൻകര സ്വദേശി ലക്ഷ്മി പറയുന്നു.

അതേസമയം, പുതിയ മരുന്നിൻ്റെ വിതരണത്തിന് നിയമപരമായ അംഗീകാരമുണ്ടെന്നും മരുന്ന് പരീക്ഷണമെന്ന ആരോപണം ശരിയല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എസ്എംഎ ചികിത്സയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത് കഴിഞ്ഞ സർക്കാരാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

വർഷങ്ങളായി നൽകി വന്നിരുന്ന മരുന്നിന് പകരം ഇന്നലെ മുതൽ എസ്എംഎ ക്ലിനിക്കുകളിലൂടെ വിതരണം ചെയ്യുന്ന പുതിയ മരുന്നിന്റെ പാക്കറ്റിൽ ‘ഡോക്ടേഴ്സ് സാംപിൾ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പഴയ മരുന്നിലൂടെ ആരോഗ്യ പുരോഗതി കൈവരിച്ച കുട്ടികൾക്ക് പുതിയ മരുന്ന് ഫലപ്രദമാകുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. സർക്കാർ നേരത്തെ നൽകിയിരുന്ന വിദേശകമ്പനിയുടെ മരുന്നിന് പകരം ഇന്ത്യൻ കമ്പനിയുടെ മരുന്നാണ് ഇന്നലെ മുതൽ വിതരണം ചെയ്യുന്നത്. അതേസമയം, ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി അംഗീകാരം ലഭിച്ച മരുന്നാണ് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

"ബയോ ഇക്വലൻസ് പഠനം നടത്താത്ത ജനറിക് മരുന്ന് നൽകി"; എസ്എംഎ ബാധിതരായ കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നുവെന്ന് രക്ഷിതാക്കൾ
തർക്കത്തിൽ സമവായമായി! വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തിന് അംഗത്വം നല്‍കും

പുതുതായി വിതരണം ചെയ്യുന്ന ഇന്ത്യൻ നിർമിത മരുന്നിന് രാജ്യത്തെ മരുന്നുകളുടെ ഗുണനിലവാരവും അംഗീകാരവും സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കുന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, സൗജന്യ ചികിത്സയെ ആശ്രയിക്കുന്ന കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാനോ പുതിയ മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അവർക്ക് വ്യക്തമായ വിശദീകരണം നൽകാനോ സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നു. മരുന്ന് മാറ്റുന്നതിന്റെ കാരണങ്ങൾ, പുതിയ മരുന്നിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ രക്ഷിതാക്കളുടെ വിശ്വാസം ഉറപ്പാക്കാനും സുതാര്യത പുലർത്താനും ആരോഗ്യവകുപ്പ് തയ്യാറാകണമെന്നാണ് ആവശ്യം.

News Malayalam 24x7
newsmalayalam.com