പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്.
പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Published on
Updated on

കൊച്ചി: പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ 50 ഓളം പേർക്കെതിരെ കേസെടുത്ത് പൊലീസ്. തടിയിട്ടപ്പറമ്പ് പൊലീസ് ആണ് കേസ് എടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്. ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കിടെ ഇന്നലെ സംഘർഷമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് നടപടി നിർത്തിവച്ചിരുന്നു.

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ നിർത്തിവച്ചു; നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്ന്

സുപ്രീം കോടതിയാണ് എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുംചേർത്ത് പതിനഞ്ചാം തവണയാണ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.

News Malayalam 24x7
newsmalayalam.com