

പാലക്കാട്: പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് സഹപാഠിയില്‍ നിന്ന് വെടിയേറ്റത് എയര്‍ ഗണില്‍ നിന്നെന്ന് വിവരം. വിദ്യാര്‍ഥിയുടെ ശരീരത്തില്‍ തോളെല്ലിന് താഴെയായി പെല്ലറ്റ് തുളച്ച് കിടക്കുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, കുട്ടിക്ക് അപകടനില ഇല്ലെന്നും പെല്ലേറ്റ് പുറത്തെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൈക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും ഞരമ്പുകള്‍ക്ക് പ്രശ്നമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്കി.
സഹപാഠി കൊണ്ടുവന്ന തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. നാടന്‍ തോക്കാണ് കുട്ടി സ്കൂളില്‍ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.