തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാർ. അതിരപ്പിള്ളി മലക്കപ്പാറ പാതയിൽ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രികർ ആനയെ പ്രകോപിപ്പിച്ചത്. ബൈക്ക് യാത്രക്കാർ കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
യാത്രക്കാർ മുന്നിൽ ചെന്ന് ആനയെ പ്രകോപിപ്പിക്കുന്നതും ഫോട്ടോ എടുക്കുന്നതും എല്ലാം ദൃശ്യങ്ങളിൽ കാണാം. റോഡിൽ ആനയെ കണ്ട ബൈക്ക് യാത്രികർ ആനയ്ക്ക് അരികിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് ആന ബൈക്ക് യാത്രികരെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.