കെ.പി. സഹദേവൻ്റെ നിര്യാണം: കണ്ണൂർ നഗരത്തിൽ നാളെ ഹർത്താൽ

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഐഎം നേതാവായ കെ.പി. സഹദേവൻ
Published on: 
Updated on: 

കണ്ണൂർ: കെ.പി. സഹദേവൻ്റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ നഗരത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. വാഹനങ്ങൾ, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിപിഐഎം നേതാവായ കെ.പി. സഹദേവൻ നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

15ാം വയസ് മുതൽ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായിട്ടുണ്ട്. മിസ തടവുകാരനായി ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. കെ.പി. സഹദേവൻ്റെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉൾപ്പെടെ നിരവധി പേർ അനുശോചിച്ചു.

സിപിഐഎം നേതാവായ കെ.പി. സഹദേവൻ
വീണ്ടും സമരാവേശം; ലോക്ഭവനിലേക്ക് മാർച്ച് നടത്തി ഇടത് വിദ്യാർഥി സംഘടനകൾ; ഗ്യാനേഷ് പുറത്തുപോയേ പറ്റൂവെന്ന് പിണറായി വിജയൻ

വിയോഗത്തിന് പിന്നാലെ ഇന്ന് കണ്ണൂർ എകെജി ആശുപത്രിയിലും, കക്കാട് തുളിച്ചേരി കോർജാൻ സ്‌കൂളിന് സമീപത്തെ വസതിയിലും നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.

നാളെ രാവിലെ 9 മണി മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം മൂന്ന് മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. വൈകീട്ട് നാലു മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും.

സിപിഐഎം നേതാവായ കെ.പി. സഹദേവൻ
യുഡിഎഫ് സർക്കാരിൻ്റേത് കേന്ദ്ര സർക്കാരിൻ്റേതിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയം: എം.വി. ഗോവിന്ദൻ
News Malayalam 24x7
newsmalayalam.com