ആശ്വാസമായി ഗാന്ധിഭവന്‍; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ അനാഥരായ 25 പേരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുക്കും

ന്യൂസ് മലയാളം നൽകിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഗാന്ധിഭവന്റെ തീരുമാനം
 പത്തനാപുരം ഗാന്ധിഭവൻ
പത്തനാപുരം ഗാന്ധിഭവൻ
Published on: 
Updated on: 

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറ്റവർ ഉപേക്ഷിച്ചുപോയവരെ ഗാന്ധിഭവൻ ഏറ്റെടുക്കും. ആശുപത്രിയിൽ ഏറ്റെടുക്കാൻ ആളില്ലാതെ കിടക്കുന്ന 25പേരെ ഇന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. ന്യൂസ് മലയാളം നൽകിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഗാന്ധിഭവന്റെ തീരുമാനം. നിലവിൽ 60 പേരാണ് ആശുപത്രിയിൽ ഏറ്റെടുക്കാൻ ആളില്ലാതെ ചികിത്സ പൂർത്തിയാക്കി കിടക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിരവധി മനുഷ്യരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം ഏറ്റെടുക്കാൻ ആരുമില്ലാതെ കിടക്കുന്നത് 60 പേരാണ്. ഇതിൽ ഭൂരിഭാഗവും മാനസികനില തെറ്റിയവർ ആണ്. ഉറ്റവർ കൊണ്ട് പോകാത്തതിനാൽ ആശുപത്രിയെ അഭയമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. പലർക്കും രോഗം ഭേദമായി എങ്കിലും എങ്ങോട്ടേക്ക് അയക്കണമെന്ന് ആശുപത്രി അധികൃതർക്ക് അറിയില്ല. ആര് കൊണ്ടുവന്നു എന്ന് പോലും അറിയാത്തവരും ഉണ്ട്.

 പത്തനാപുരം ഗാന്ധിഭവൻ
ഏറ്റെടുക്കാന്‍ ആരുമില്ലാതെ സർക്കാർ ആശുപത്രികളിൽ; ഉറ്റവർ ഉപേക്ഷിച്ചവർ, മാനസികനില തെറ്റിയവർ

പല വാർഡുകളിലായി പ്രാർത്ഥിച്ചിരിക്കുന്ന ഇവരിൽ പലർക്കും ഗുരുതര രോഗങ്ങളുണ്ട്. ആശുപത്രിയിൽ തന്നെ നടത്തിയ പഠനം അനുസരിച്ച് ലഹരി കാരണം പ്രശ്നങ്ങളുള്ള 40 ശതമാനം പേർ ഇക്കൂട്ടത്തിൽ ഉണ്ട്. വിഷാദ രോഗത്തിന് അടിമപ്പെട്ടവർ 30.9 ശതമാനം പേർ. പുകയില കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായവർ 80.2 ശതമാനം പേർ ചിലർ വീട്ടുകാർക്ക് ആയകാലത്ത് ഉപകരിച്ചിട്ടും ഇല്ല. കുടുംബ പ്രശ്നങ്ങളും ഇവരിൽ ചിലരെ എങ്കിലും ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്.

Related Stories

ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം, ഭാര്യയെയും ഭാര്യ വീട്ടുകാരെയുമുൾപ്പെടെ ഏഴ് പേരെ കൊലപ്പെടുത്തി; മൃതദേഹം പലയിടങ്ങളില്‍ ഉപേക്ഷിച്ചു
അർണബ് കരതൊട്ടു! ആന്ധ്രാപ്രദേശിൽ തീവ്രമഴയും കാറ്റും, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രതാ നിർദേശം
"പെരുമണ്‍-പേഴുംതുരുത്ത് പാലം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും"; പാലം നിര്‍മാണം ഇഴയുന്നുവെന്ന് ന്യൂസ് മലയാളം വാര്‍ത്തയില്‍ മന്ത്രിയുടെ ഇടപെടല്‍|IMPACT
16കാരിയെ സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസ്; ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, സമഗ്രാന്വേഷണത്തിന് സർക്കാർ