കുന്നംകുളത്ത് ഹെർണിയ ഓപ്പറേഷനിടെ രോഗിക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Thrissur
Published on

തൃശൂർ: കുന്നംകുളത്ത് ഹെർണിയ ഓപ്പറേഷനിടെ രോഗി മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ ഇല്യാസാണ് (41) മരിച്ചത്. ഇട്ടിമാണി ആശുപത്രിയിൽ വച്ച് നടന്ന ഓപ്പറേഷനിടെയാണ് ഇയാൾ മരിച്ചത്. ഹെർണിയ അസുഖത്തെ തുടർന്ന് ഇല്യാസ് ഇന്ന് വൈകുന്നേരത്തോടെയാണ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയത്.

Thrissur
ഡോക്ടറെ ആക്രമിച്ച സംഭവം; നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പരിശോധനകൾക്ക് ശേഷം ഡോക്ടർ ഓപ്പറേഷൻ നിർദേശിച്ചു. തുടർന്ന് ഓപ്പറേഷൻ ആരംഭിച്ചെങ്കിലും എട്ടരയോടെ ഓപ്പറേഷനിടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുക ആയിരുന്നു. ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണകാരണം ചികിത്സാ പിഴവ് ആണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com