കൂട്ടിരിപ്പുകാരില്ലാതെ രോഗികള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടതള്ളല്‍ പതിവാകുന്നു

തിരുവനന്തപുരം മെഡി. കോളേജില്‍ മാത്രം 60 രോഗികള്‍ക്ക് ആരോരുമില്ല
കൂട്ടിരിപ്പുകാരില്ലാതെ രോഗികള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടതള്ളല്‍ പതിവാകുന്നു
Published on: 
Updated on: 

തിരുവനന്തപുരം: ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഗികളെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ച ശേഷം ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം ഇത്തരത്തിലുള്ള 60 രോഗികളാണുള്ളത്. ഇവരെ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിചരിക്കുന്നത്. രോഗികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വാങ്ങാന്‍ സ്വന്തം കീശയില്‍ നിന്ന് ജീവനക്കാര്‍ പണം മുടക്കേണ്ടിവരികയാണ്.

കൂട്ടിരിപ്പുകാരില്ലാതെ രോഗികള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടതള്ളല്‍ പതിവാകുന്നു
മെഡി. കോളേജ് ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്

സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളേജുകളിലും സമാനമായ അവസ്ഥ തന്നെയാണുള്ളത്. പലയിടങ്ങളിലും 40 മുതല്‍ 50 വരെ രോഗികള്‍ കൂട്ടിരിപ്പുകാരില്ലാതെ 'നോ ബൈസ്റ്റാന്‍ഡര്‍' വിഭാഗത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ആശുപത്രി മുറ്റത്ത് തള്ളപ്പെടുന്ന രോഗികളെ ഏറ്റെടുത്ത് സംരക്ഷിച്ചിരുന്നത് സന്നദ്ധ സംഘടനകളായിരുന്നു. ഇവര്‍ക്കായി മരുന്നും ഭക്ഷണവും എത്തിക്കുന്നതും സന്നദ്ധ സംഘടനകളായിരുന്നു. എന്നാല്‍, ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും പ്രതിസന്ധിയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം മെഡിക്കൽ കോളേജ്Source: Screengrab

ഇതിനിടെ, ആരോഗ്യ വകുപ്പും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് നടപ്പാക്കിയിരുന്ന പദ്ധതിയും നിലച്ചതോടെ ഇത്തരത്തില്‍ ആരോരുമില്ലാത്ത രോഗികളുടെ അവസ്ഥ ദയനീയമാവുകയായിരുന്നു.