തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളെ തറയിൽ കിടത്തില്ല; നടപടിയുമായി ആരോഗ്യവകുപ്പ്

രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റും...
മെഡിക്കൽ കോളേജ് തിരുവനന്തപുരം
മെഡിക്കൽ കോളേജ് തിരുവനന്തപുരംSource: ഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ്. ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും വിവിധ ആശുപത്രി മേധാവികളുടെയും യോഗത്തിൽ പങ്കെടുത്തത്.

മഴക്കാലത്ത് പകർച്ചപ്പനി കേസുകളിൽ വർധനവ് ഉണ്ടായതോടെ രോഗികൾ വൻ തോതിൽ ആശുപത്രികളിലേക്ക് എത്തുന്നുണ്ട്. പകർച്ചവ്യാധികൾ പടർന്നുപിടിച്ച ഈ കാലത്ത് രോഗികളെ മെഡിക്കൽ കോളേജിലടക്കം നിലത്ത് കിടത്തുന്നതമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നിരുന്നു. 500ഓളം കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിൽ പകർച്ചപ്പനി ബാധിതർക്ക് ഉൾപ്പെടെ മതിയായ കിടത്തി ചികിത്സ ഉറപ്പാക്കും. രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കുമെന്ന ആരോഗ്യവകുപ്പിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

മെഡിക്കൽ കോളേജ് തിരുവനന്തപുരം
പാരിയത്തുകാവിൽ നിർമിക്കുന്ന വീടുകളുടെ പ്ലാൻ കൈമാറി; ജൂലൈ 16നകം തറക്കല്ലിടും

കൂടാതെ തിരുവനന്തപുരം ജനറൽ ആശുപ്തരിയിൽ അടിയന്തരമായി ക്യാൻ്റീൻ സജ്ജമാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ അവിടെ സിടി സ്കാൻ മെഷീൻ പുനഃസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com