"ബോര്‍ഡിലുള്ളത് വേഗത്തില്‍ പകര്‍ത്തി എഴുതിയില്ല"; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന് ക്രൂരമർദനം

പട്ടാന്നൂർ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് അധ്യാപകൻ്റെ ക്രൂരമർദനമേറ്റത്.
"ബോര്‍ഡിലുള്ളത് വേഗത്തില്‍ പകര്‍ത്തി എഴുതിയില്ല"; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന്   ക്രൂരമർദനം
Published on: 
Updated on: 

കണ്ണൂർ: വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി. പട്ടാന്നൂർ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് അധ്യാപകൻ്റെ ക്രൂരമർദനമേറ്റത്. വിദ്യാർഥിയുടെ പുറംഭാഗത്താണ് മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയുടെ തോളെല്ല് പൊട്ടിയനിലയിലാണ് ഉള്ളത്. എക്സ്റേ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ചതവും നീർക്കെട്ടും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

"ബോര്‍ഡിലുള്ളത് വേഗത്തില്‍ പകര്‍ത്തി എഴുതിയില്ല"; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന്   ക്രൂരമർദനം
'തിരുത്താൻ സിപിഐഎം'; തെറ്റ് തിരുത്തല്‍ രേഖയ്ക്ക് പിബിയുടെ അംഗീകാരം

ബോർഡിൽ എഴുതിയത് വേഗത്തിൽ പകർത്തി എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപകൻ മർദിക്കുകയായിരുന്നു എന്നും രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കി. കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

News Malayalam 24x7
newsmalayalam.com