'അടിമുടി രാഷ്ട്രീയക്കാരൻ, ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം'; ഷാഫി പറമ്പിലിനെ പിന്തുണച്ച് പി.സി. വിഷ്ണുനാഥ്

ആരെക്കുറിച്ചും എതിരായി പറയാൻ താനില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു
'അടിമുടി രാഷ്ട്രീയക്കാരൻ, ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം'; ഷാഫി പറമ്പിലിനെ പിന്തുണച്ച് പി.സി. വിഷ്ണുനാഥ്
Published on: 
Updated on: 

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഷാഫി പറമ്പിലിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം അടിമുടി രാഷ്ട്രീയക്കാരനാണെന്നും വിഷ്ണുനാഥ് പറഞ്ഞു. കോളേജ് പഠനകാലം മുതൽ ഷാഫി പറമ്പിലിനെ അറിയാമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

പാലക്കാട്ടെ ജനങ്ങൾ ഷാഫി പറമ്പിലിനെ എംഎൽഎയായി തെരഞ്ഞെടുത്തതാണ്. പാർട്ടി വടകരയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം മത്സരിച്ച് വിജയിച്ചു. ഷാഫി പറമ്പിൽ തങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ അറിയാവുന്ന നേതാവാണ്. ആരെക്കുറിച്ചും എതിരായി പറയാൻ താനില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

'അടിമുടി രാഷ്ട്രീയക്കാരൻ, ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം'; ഷാഫി പറമ്പിലിനെ പിന്തുണച്ച് പി.സി. വിഷ്ണുനാഥ്
ഷാഫിയെ ആക്ഷേപിച്ചിട്ടില്ല, എ ഗ്രൂപ്പ് എന്നത് എട്ടാമത്തെ അത്ഭുതം; അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത്, എല്ലാം തുറന്നുപറയും: രാജ്മോഹൻ ഉണ്ണിത്താൻ

അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളോട് പരസ്യമായി പ്രതികരിക്കുന്ന പതിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ പരസ്യമായി മറുപടി പറയാറില്ല. പറയേണ്ട കാര്യങ്ങളെല്ലാം പാർട്ടിക്കുള്ളിലാണ് പറയുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.