ചെമ്പല്ലി കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത; തിരുവനന്തപുരത്ത് 9 പേർ ആശുപത്രിയിൽ

വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

തിരുവനന്തപുരം: മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒൻപത് പേർ ആശുപത്രിയിൽ. വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
ജസീറയ്ക്കു പിന്നാലെ മകനും യാത്രയായി; ബേഗൂര്‍ വാഹനാപകടത്തില്‍ മരണം മൂന്നായി

ചെമ്പല്ലി മീൻ കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേരും ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു. ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധ ലക്ഷണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com