

കോഴിക്കോട്: പേരാമ്പ്ര പൊലീസ് സ്റ്റേഷൻ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് ദുൽഖിഫിലിനെ അറസ്റ്റ് ചെയ്തത്.
പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിലിൽ സ്റ്റേഷനിൽ എത്തിയിരുന്നു.തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സ്റ്റേഷനിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ദുൽ ഖിഫിനെ കസ്റ്റഡിയിലെടുത്തത്.
റിമാൻ്റ് ചെയ്തതിനെ തുടർന്ന് ദുൽഖിഫിലിനെ കൊയിലാണ്ടി സബ്ജയിലിലേക്ക് മാറ്റി.