

കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിനെതിരെ പരാതി. ബാർ കൗൺസിൽ അംഗീകാരം ഇല്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. ഇടുക്കിയിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. 2011ന് ശേഷം ലോ കോളേജിൽ അഞ്ച് വർഷത്തെ ബിഎ എൽഎൽബി കോഴ്‌സിന് അംഗീകാരം നൽകുന്നതിൽ ബാർ കൗൺസിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ കേരള ഹൈക്കോടതി ബാർ കൗൺസിലിനോട് വിശദീകരണം തേടി. ജസ്റ്റിസ് വി.ജി. അരുൺ ആണ് ബാർ കൗൺസിലിന്റെ വിശദീകരണം തേടിയത്.
കാനഡയിൽ ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നേടാൻ ശ്രമിച്ചപ്പോൾ കാനഡയിലെ നാഷണൽ കമ്മിറ്റി ഓൺ അക്രഡിറ്റേഷൻ തന്റെ നിയമ ബിരുദം അയോഗ്യമാണെന്ന് കണക്കാക്കിയെന്നും ഹർജിയിൽ പറയുന്നു. 2010ൽ ലോ കോളേജിന്റെ ബിസിഐ അംഗീകാരം അവസാനിച്ചതാണ് ഇതിന് കാരണമെന്നും ഹർജിക്കാരൻ പറയുന്നു.