ഇത് മലിനജലമാണ് സാർ...; ജലപീരങ്കിയിൽ പ്രയോഗിച്ച വെള്ളം കുപ്പിയിലാക്കി പിണറായി വിജയൻ സഭയിൽ

അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാൻ സാധ്യതയുള്ള മലിനജലമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഇത് മലിനജലമാണ് സാർ...; ജലപീരങ്കിയിൽ പ്രയോഗിച്ച 
വെള്ളം കുപ്പിയിലാക്കി പിണറായി വിജയൻ സഭയിൽ
Published on
Updated on

തിരുവനന്തപുരം: നിയമസഭയിൽ ജലപീരങ്കിയിലെ വെള്ളത്തിൻ്റെ സാമ്പിളുമായി പിണറായി വിജയൻ. എഐവൈഎഫ്-എഐഎസ്എഫ് മാർച്ചിന് നേരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളം കുപ്പിയിലാക്കി പ്രതിപക്ഷനേതാവ് പിണറായി വിജയൻ സഭയിൽ കൊണ്ടുവന്നു.

അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാൻ സാധ്യതയുള്ള മലിനജലമാണ് ജലപീരങ്കിയിൽ ഉപയോഗിച്ചതെന്ന് പിണറായി വിജയൻ ആരോപിച്ചു. പിഎം ശ്രീ പദ്ധതിക്കെതിരായ നിയമസഭാ മാർച്ചിൽ കെ. രാജൻ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

ഇത് മലിനജലമാണ് സാർ...; ജലപീരങ്കിയിൽ പ്രയോഗിച്ച 
വെള്ളം കുപ്പിയിലാക്കി പിണറായി വിജയൻ സഭയിൽ
"ഇതൊന്നും ശരിയല്ല കേട്ടോ"; കമ്യൂണിസം ശാപമാണെന്ന പരാമർശത്തിനെതിരെ ജി. സുധാകരൻ

എന്നാൽ വാട്ടർ അതോറിറ്റി നിന്നുള്ള വെള്ളമാണ് ജല പീരങ്കിയിൽ ഉപയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. വേണമെങ്കിൽ ലാബ് പരിശോധന നടത്താമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് ഗൗരവമുള്ള കാര്യമാണെന്നും ലാബ് പരിശോധനാഫലം സഭയെ അറിയിക്കണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലപാട് അറിയിച്ചു.

News Malayalam 24x7
newsmalayalam.com