"വിദ്യാർഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത്"; നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ച് വിടണമെന്ന് പിണറായി വിജയൻ

പരീക്ഷ നടത്തിപ്പിൻ്റെ ചുമതല സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്ന് പിണറായി വിജയൻ
National Testing Agency to be dissolved
പിണറായി വിജയൻ
Published on: 
Updated on: 

കണ്ണൂർ: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ച് വിടണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പരീക്ഷ നടത്തിപ്പിൻ്റെ ചുമതല സർക്കാർ ഏജൻസികൾക്ക് കൈമാറണം. ചോദ്യ പേപ്പർ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തണം. വിദ്യാർഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത് എന്നും പിണറായി വിജയൻ പറഞ്ഞു.

വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച രാജ്യത്തിൻ്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്.

National Testing Agency to be dissolved
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ല; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ

ചോദ്യപേപ്പർ ചോർച്ച, കോച്ചിങ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം.

കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

National Testing Agency to be dissolved
വിദ്യാർഥികളുടെ സ്വപ്നങ്ങൾ ബിജെപി ഭരണകൂടം തകർത്തെന്ന് രാഹുൽ ഗാന്ധി; നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധം ശക്തം
News Malayalam 24x7
newsmalayalam.com