പിഎം ശ്രീ: കാവിവത്ക്കരണത്തിന് ബിജെപി ശ്രമം; പദ്ധതി നടപ്പാക്കാൻ യുഡിഎഫിന് എന്തിനാണ് വാശി: പിണറായി വിജയന്‍

"യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങി, ആ നിലപാടുകളെ ലീഗ് ന്യായീകരിക്കുന്നു"
പിണറായി വിജയന്‍
പിണറായി വിജയന്‍
Published on
Updated on

പിഎം ശ്രീയിലൂടെ കാവിവത്ക്കരണം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുഴുവന്‍ പദ്ധതി അംഗീകരിച്ചു. പിഎം ശ്രീ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. യുഡിഎഫ് അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. പദ്ധതി ബിജെപി-എല്‍ഡിഎഫ് ഡീലാണെന്ന വ്യാപക പ്രചാരണവും നടത്തി. ഞങ്ങൾ അധികാരത്തില്‍ വന്നാൽ പദ്ധതി അറബിക്കടലിൽ വലിച്ചെറിയും എന്നു വരെ പറഞ്ഞവരുണ്ട്. ഭരണം കിട്ടിയതോടെ ആ നിലപാടിൽ നിന്ന് മലക്കം മറിയുന്നതാണ് കണ്ടത്. ജനങ്ങളെയും അണികളെയും പറഞ്ഞു പറ്റിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു യുഡിഎഫ് മാപ്പ് പറയണം. പദ്ധതി നടപ്പാക്കാൻ എന്തിനാണ് വാശിയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

പിഎം ശ്രീയിലൂടെ കാവിവത്ക്കരണം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മുഴുവൻ പദ്ധതി അംഗീകരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ നടപ്പാക്കാന്‍ സന്നദ്ധമായിരുന്നില്ല. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായല്ല ധാരണാപത്രം ഒപ്പിട്ടത്. വിദ്യാഭ്യാസ മേഖലയിൽ ലഭിക്കേണ്ട തുക കിട്ടാനാണ് ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. അന്ന് യുഡിഎഫ് അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. ബിജെപി-എല്‍ഡിഎഫ് ഡീലാണെന്ന വ്യാപക പ്രചാരണവും നടത്തി. ഭരണം യുഡിഎഫിന്റെ കയ്യിലെത്തുംവരെ ആ നിലപാടാണ് സ്വീകരിച്ചത്. ഞങ്ങള്‍ വന്നാല്‍ പദ്ധതി അറബിക്കലടലില്‍ വലിച്ചെറിയും എന്നുവരെ പറഞ്ഞവരുണ്ട്. എന്നാല്‍ ഭരണം കിട്ടിയതോടെ നിലപാടില്‍നിന്ന് മലക്കം മറിയുന്നതാണ് കണ്ടത്. ഇപ്പോള്‍ പദ്ധതി നടപ്പാക്കേണ്ടതിന്റെ വാദങ്ങളാണ് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കും പിന്നാലെ മുസ്ലീം ലീഗും ഒറ്റയടിക്ക് മറുകണ്ടം ചാടി. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പദ്ധതി അംഗീകരിക്കുന്നത് ഏത് ഡീലിന്റെ ഭാഗമാണ്. അവര്‍ക്ക് ചാര്‍ത്തി കിട്ടുന്ന വിശേഷണം എന്താണെന്നും പിണറായി വിജയന്‍ ചോദിച്ചു.

പിണറായി വിജയന്‍
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണത; അതീവ ജാഗ്രതാ നിര്‍ദേശം

പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്നത് വ്യാജ പ്രസ്താവനയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. സംശയത്തിന് ഇട നൽകാത്ത മറുപടി കേന്ദ്രം നൽകി. നിയമപരമായി പിന്മാറാൻ ഒരു തടസ്വുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പക്ഷേ, സ്‌കൂളുകളുടെ പട്ടിക നൽകാനും തുടർ നടപടികൾ സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചു. പദ്ധതി പൂർണമായ അർഥത്തിൽ യുഡിഎഫ് നടപ്പാക്കാൻ പോകുകയാണ്. പിഎംശ്രീ ഫണ്ട് വാങ്ങിയാൽ മറ്റ് വ്യവസ്ഥകൾ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ജനങ്ങളെയും അണികളെയും പറഞ്ഞു പറ്റിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു യുഡിഎഫ് മാപ്പ് പറയണം. അധികാരത്തിലേറെ ഉടൻ തന്നെ യുഡിഎഫ് നയം മാറ്റി. സ്വന്തം അണികളെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പദ്ധതി നടപ്പാക്കാൻ എന്തിനാണ് വാശിയെന്നും പിണറായി വിജയന്‍ ചോദിച്ചു. സംഘപരിവാറിന് കീഴടങ്ങി കേരളത്തെ ഒറ്റി കൊടുക്കുന്നതിന് ലഭിക്കുന്ന ബ്ലാക്ക് മണിയായി പദ്ധതിയെ കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല. ആര്‍എസ്എസിന്റെ അജണ്ടകളെ എതിര്‍ക്കാനുള്ള ആര്‍ജവം രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസ് കാണിച്ചില്ല. അതേ നിലപാട് തന്നെയാണ് കേരളത്തിലും സ്വീകരിക്കുന്നത്. അധികാരത്തിലേറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങി. ഇത്തരം എല്ലാ നിലപാടുകളേയും ലീഗ് ന്യായീകരിക്കുന്നു. സംഘപരിവാർ വിധേയത്വത്തിൽ നിന്ന് പിന്തിരിയാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് യുഡിഎഫ് എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

News Malayalam 24x7
newsmalayalam.com