സെക്രട്ടറിയുടെ ഭാര്യയെന്നതല്ല പ്രത്യേകത, അവർ പാർട്ടി നേതാവ്; തളിപ്പറമ്പിൽ ആദ്യം പരിഗണിക്കുക പി.കെ ശ്യാമളയെ: മുഖ്യമന്ത്രി

വിവാഹത്തിന് മുന്നേ തന്നെ ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ച ആളാണ് ശ്യാമ‌ളയെന്നും മുഖ്യമന്ത്രി
സെക്രട്ടറിയുടെ ഭാര്യയെന്നതല്ല പ്രത്യേകത, അവർ പാർട്ടി നേതാവ്; തളിപ്പറമ്പിൽ ആദ്യം പരിഗണിക്കുക പി.കെ ശ്യാമളയെ: മുഖ്യമന്ത്രി
Published on: 
Updated on: 

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്നതല്ല പി.കെ. ശ്യാമളയുടെ പ്രത്യേകത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്യാമള മണ്ഡലത്തിലെ ഏറ്റവും അനുയോജ്യ സ്ഥാനാർഥിയാണ്. മണ്ഡലത്തിന്റെ കാര്യമെടുത്താൽ ആദ്യം പരിഗണിക്കേണ്ടത് പി.കെ. ശ്യാമളയെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവാഹത്തിന് മുന്നേ തന്നെ ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ച ആളാണ് ശ്യാമ‌ള. പൊതുജീവിതം തുടങ്ങിയത് അവിടെ മുതലാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ താഴെ തട്ട് മുതൽ പ്രവർത്തിക്കുന്ന സഖാവാണ് ശ്യാമള. പൊതു അംഗീകാരമുള്ള വനിതയാണവർ. ജീവിതത്തിൻ്റെ ഒരു ഭാഗത്തും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകാതെ ഇരുന്നിട്ടില്ല അവർ. പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന പ്രത്യേകതയല്ല സ്ഥാനാർഥിത്വത്തിന്റെഅടിസ്ഥാനം, പിണറായി വിജയൻ്റെ വാക്കുകൾ.

സെക്രട്ടറിയുടെ ഭാര്യയെന്നതല്ല പ്രത്യേകത, അവർ പാർട്ടി നേതാവ്; തളിപ്പറമ്പിൽ ആദ്യം പരിഗണിക്കുക പി.കെ ശ്യാമളയെ: മുഖ്യമന്ത്രി
EXCLUSIVE | "ജി. സുധാകരൻ്റേത് വഞ്ചന, മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല"; കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Related Stories

പിണറായി വിജയന്‍
പിണറായി വിജയൻ
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
News Malayalam 24x7
newsmalayalam.com